തളിപ്പറമ്പ്: DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രതിഷേധക്കാർ രാഹുൽ മാങ്കൂട്ടത്തിന്റെ കോലം കത്തിച്ചു.
തുടർന്ന നടന്ന യോഗം ബ്ലോക്ക് സെക്രട്ടറി ഷിബിൻ കാനായി ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കമ്മറ്റിയംഗം എം രജിത്ത് അധ്യക്ഷത വഹിച്ചു. സി കെ ഷോന സ്വാഗതം പറഞ്ഞു.
The DYFI Taliparamba Block Committee led a protest demanding the resignation of MLA Rahul Mangkootham, who has been accused of harassment.